Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : History Museum

825 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള സി​ന​ഗോ​ഗ്.. ഹി​സ്റ്റ​റി മ്യൂ​സി​യ​മാ​കു​മോ? കൊ​ച്ചി​യി​ലെ ജൂ​ത ച​രി​ത്രം

കൊച്ചി​യി​ലെ ജൂ​ത സ​മൂ​ഹ​ത്തി​ന്‍റെ ഓ​ര്‍​മ​ക​ള്‍ ഇ​ന്നും ബാ​ക്കി​യാ​ണ്. 825 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള, എ​റ​ണാ​കു​ളം ബ്രോ​ഡ്‌​വേ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലെ സി​ന​ഗോ​ഗ് ഇ​ന്നും പ്രൗ​ഢി​യോ​ടെ സം​ര​ക്ഷി​ക്കു​ക​യാ​ണ് കൊ​ച്ചി​യി​ലെ ജൂ​ത സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യ ഏ​ലി​യാ​സ് ജോ​സ​ഫ്. കൊ​ച്ചി​യി​ലെ ഏ​ഴു സി​ന​ഗോ​ഗു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കാ​ത്ത ഒ​ന്നാ​ണ് എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ ജ്യൂ ​സ്ട്രീ​റ്റി​ലെ ഈ ​പ​ള്ളി.

1972ലാ​ണ് ഈ ​സി​ന​ഗോ​ഗ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. 1977ല്‍ ​ഇ​ത് ന​ശി​പ്പി​ക്ക​പ്പെ​ട്ടു. അ​തി​ന് ശേ​ഷ​മാ​ണ് ഏ​ലി​യാ​സ് ജോ​സ​ഫ് ഇ​ത് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ലോ​ക​ത്തി​ല്‍ ഹി​ന്ദു​ക്ക​ളും മു​സ്‌ലിംക​ളും തു​ട​ങ്ങി എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് പു​തു​ക്കി പ​ണി​ത ഒ​രേ​യൊ​രു സി​ന​ഗോ​ഗ് ഇ​ത് മാ​ത്ര​മാ​യി​രി​ക്കും എ​ന്നാ​ണ് സി​ന​ഗോ​ഗി​നെ കു​റി​ച്ച് ഏ​ലി​യാ​സ് ജോ​സ​ഫ് ദീ​പി​ക ഓ​ണ്‍​ലൈ​നോ​ട് പ്ര​തി​ക​രി​ച്ച​ത്.

2003ല്‍ ​ആ​രം​ഭി​ച്ച പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​ക​ള്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം തു​ട​ര്‍​ന്നി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് മു​ഴു​വ​നാ​യും പൂ​ര്‍​ത്തി​യാ​യ​ത്. മു​ന്നി​ലൊ​രു പൂ​ന്തോ​ട്ടം, ചെ​ടി​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്കു​ണ്ട്. അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കും​തോ​റും കൗ​തു​കം വ​ര്‍​ധി​ക്കും.

ആ​ദ്യം ക​ണ്ണി​ല്‍​പ്പെ​ടു​ക അ​ക്വേ​റി​യ​ങ്ങ​ളും അ​തി​ല്‍ പ​ല വ​ര്‍ണങ്ങ​ളി​ലും രൂ​പ​ത്തി​ലു​മാ​യി കാ​ണു​ന്ന അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളാ​ണ്. ഒ​ന്നു​കൂ​ടി ഉ​ള്ളി​ലേ​ക്ക് ചെ​ല്ലു​മ്പോ​ള്‍ കാ​ഴ്ച​യു​ടെ മ​റ്റൊ​രു വി​സ്മ​യ​മാ​ണ്. വ​ര്‍​ണാ​ഭ​മാ​യ സി​ന​ഗോ​ഗി​ന്‍റെ ഉ​ള്‍​വ​ശം.

സി​ന​ഗോ​ഗി​ന്‍റെ ഒ​രു ഭാ​ഗം ഹി​സ്റ്റ​റി മ്യൂ​സി​യം ആ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് ഏ​ലി​യാ​സി​ന്‍റെ ആ​ഗ്ര​ഹം. ഞാ​ന്‍ ഒ​റ്റ​യ്ക്കാ​ണ് ഇ​വി​ടെ പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്ന​ത്. വേ​റെ ആ​രും വ​രാ​റി​ല്ല. ഇ​സ്രാ​യേ​ല്‍, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നൊ​ക്കെ​യു​ള്ള ആ​ളു​ക​ള്‍ കാ​ണാ​ന്‍ വ​രാ​റു​ണ്ട്.

ഞാ​ന്‍ ഇ​രി​ക്കു​ന്ന ഈ ​മു​റി 1948 വ​രെ ഹീ​ബ്രൂ മീ​ഡി​യം സ്‌​കൂ​ള്‍ ആ​യി​രു​ന്നു. ഇ​ത് ഹി​സ്റ്റ​റി മ്യൂ​സി​യം ആ​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ബംഗളൂരുവി​ലു​ള്ള ഒ​രാ​ള്‍ ര​ണ്ടു വി​ള​ക്കു​ക​ള്‍ ഇ​വി​ടെ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്നു​ണ്ട്. പൊ​ട്ടി​പ്പോ​യ ഷാ​ന്‍​ഡ്‌​ലി​യ​ര്‍ മാ​റ്റി പു​തി​യ​ത് ത​രും. പ​ഴ​യ​ത് ഇ​വി​ടെ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ക്കും.

1200ല്‍ ​എ​റ​ണാ​കു​ളം കൂ​ടു​ത​ലും തോ​ടു​ക​ള്‍ ആ​യി​രു​ന്നു. അ​ന്ന് റോ​ഡു​ക​ളി​ല്ല, തോ​ടു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു, അ​താ​ണ് ഗ​താ​ഗ​ത​ത്തി​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ വി​ക​സ​നം കൊ​ണ്ടു​വ​ന്ന​ത് ജൂ​ത​ന്‍​മാ​രാ​ണ്.

ഈ ​ബ്രോ​ഡ്‌​വേ മാ​ര്‍​ക്ക​റ്റ് പോ​ലും ഞ​ങ്ങ​ളു​ടേ​താ​ണ്. ഇ​ത് പ​ള്ളി​യു​ടെ മാ​ര്‍​ക്ക​റ്റ് ആ​ണ്. പ​ക്ഷെ ആ​രും ഇ​തൊ​ന്നും ഓ​ര്‍​ക്കു​ന്ന​ത് പോ​ലു​മി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. മാ​ര്‍​ക്ക​റ്റി​ല്‍ ഇ​പ്പോ​ഴും കോ​ഡ് ഭാ​ഷ​യാ​യി ഹീ​ബ്രൂ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത് ക​ട​വും​ഭാ​ഗ പ​ള്ളി​യാ​ണ്. അ​പ്പു​റ​ത്ത് തെ​ക്കും​ഭാ​ഗം പ​ള്ളി​യു​ണ്ട്. മു​സി​രി​സി​ല്‍ ത​ക​ര്‍​ത്ത പ​ള്ളി​യു​ടെ പ​ക​ര്‍​പ്പാ​ണ് ഇ​വി​ടെ പ​ണി​ത​ത്.

സി​ന​ഗോ​ഗ് ഇ​പ്പോ​ഴും ഇ​ങ്ങ​നെ സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്‍റെ പ്ര​യ​ത്‌​നം കൊ​ണ്ട് മാ​ത്ര​മ​ല്ല, പ​ല​രും ഇ​തി​ന്‍റെ പു​രു​ദ്ധാ​ര​ണ​ത്തി​നാ​യി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പ്രാ​ര്‍​ഥി​ച്ച​പ്പോ​ള്‍ ത​മ്പു​രാ​ന്‍ മ​നു​ഷ്യ​രൂ​പ​ത്തി​ല്‍ വ​ന്ന​താ​ണ്. അ​തി​ല്‍ ഇ​വി​ടെ​യു​ള്ള​വ​രും പു​റ​ത്തു നി​ന്നു​ള്ള​വ​രു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കി​ല്ല.

ഇ​വി​ടെ കാ​ണാ​നാ​യി ആ​രെ​ങ്കി​ലും വ​ന്നാ​ല്‍ ഞാ​ന്‍ പ്ര​വേ​ശ​ന തു​ക​യൊ​ന്നും വാ​ങ്ങു​ന്നി​ല്ല. ആ​ഗ്ര​ഹ​മു​ള്ള ആ​ളു​ക​ള്‍ വ​ന്നാ​ല്‍ മാ​ത്ര​മാ​ണ് പ​ള്ളി തു​റ​ന്നു കാ​ണി​ച്ചു കൊ​ടു​ക്കു​ന്ന​ത്. പ​ള്ളി കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ഭാ​വ​ത്തി​ല്‍ വ​ന്നാ​ല്‍ ഞാ​ന്‍ ഓ​ടി​ച്ചു​വി​ടും - എ​ന്നാ​ണ് ഏ​ലി​യാ​സ് ജോ​സ​ഫി​ന്‍റെ വാ​ക്കു​ക​ള്‍.

താ​ന്‍ മ​രി​ക്കു​ന്ന​തി​ന് മു​മ്പ് സി​ന​ഗോ​ഗ് വി​ശ്വ​സ്ത​നാ​യ മ​റ്റൊ​രാ​ളെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ഏ​ലി​യാ​സ് വ്യ​ക്ത​മാ​ക്കി. ഞാ​ന്‍ ചി​ര​ഞ്ജീ​വി​യൊ​ന്നു​മ​ല്ല, ഒ​രു ദി​വ​സം മ​ണ്ണി​ലേ​ക്ക് പോ​കും. അ​തി​ന് മു​മ്പ് ഇ​ത് മ​റ്റൊ​രാ​ളെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്.

എ​ന്‍റെ മ​ക്ക​ള്‍​ക്ക് അ​തി​ല്‍ താ​ത്പ​ര്യ​മി​ല്ല. എ​നി​ക്ക് ഈ ​പ​ള്ളി​യോ​ടു​ള്ള വൈ​കാ​രി​ക​ത എ​ന്‍റെ മ​ക്ക​ള്‍​ക്കോ അ​നി​യ​ന്‍​മാ​ര്‍ക്കോ ഇ​ല്ല. ഇ​ത് ന​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ന്‍ പ്രാ​പ്തി​യു​ള്ള ആ​രെ​ങ്കി​ലും വ​രും. ത​മ്പു​രാ​ന്‍ ആ​രെ​യെ​ങ്കി​ലും കൊ​ണ്ടു​വ​രും എ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഞാ​ന്‍ ഇ​സ്രാ​യേ​ലി​ലേ​ക്ക് തി​രി​ച്ചു പോ​കി​ല്ല. അ​വി​ടെ പോ​യി​ട്ട് എ​ന്ത് ചെ​യ്യാ​നാ​ണ്. എ​ന്‍റെ മ​ക്ക​ള്‍ ഇ​സ്രാ​യേ​ലി​ല്‍ നി​ന്നും അ​മേ​രി​ക്ക​യ്ക്ക് പോ​യി. ഞാ​ന്‍ ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും എ​ല്ലാം ഇ​വി​ടെ ത​ന്നെ​യാ​ണ്. അ​തി​നി​ടെ​യി​ല്‍ മുംബെെ​യി​ല്‍ പ​ഠി​ക്കാ​ന്‍ പോ​യ മൂ​ന്നു വ​ര്‍​ഷം മാ​ത്ര​മാ​ണ് ഞാ​ന്‍ ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​ത്.

ഞാ​ന്‍ ഒ​റ്റ​യ്ക്ക് ക​ഴി​യേ​ണ്ടി വ​രു​മെ​ന്ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു. കാ​ര​ണം ഇ​വി​ടെ ന​മ്മു​ടെ ജൂ​ത​സ​മൂ​ഹ​മി​ല്ല. 40 വര്‍​ഷ​മാ​യി അ​ക്വേ​റി​യ​വും ചെ​ടി​ക​ളും നാ​ലു ജോ​ലി​ക്കാ​രു​മാ​യി ഇ​വി​ടെ ഇ​ങ്ങ​നെ ന​ട​ത്തി​ക്കൊ​ണ്ടു പോ​വു​ന്നു - എ​ന്ന് ജോ​സ​ഫ് ഏ​ലി​യാ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Up